നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ആൺ സുഹൃത്ത് പിടിയിൽ

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആൺ സുഹൃത്ത് പിടിയിൽ. കൊടങ്ങാവിള സ്വദേശി സച്ചു എന്ന വിപിൻ ആണ് പിടിയിലായത്. നെയ്യാറ്റിൻകര വെൺപകലിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.

Also Read:

Kerala
കൊടും ക്രൂരത; അമ്മ നായയെയും കുഞ്ഞുങ്ങളെയും ഇരുമ്പ്പാര കൊണ്ടടിച്ച് കൊലപ്പെടുത്തി; ഒറ്റ കുഴിയില്‍ കുഴിച്ചുമൂടി

28 വയസുള്ള സൂര്യഗായത്രിയെയാണ് സച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. നെയ്യാറ്റിൻകര പൊലീസാണ് പ്രതിയെ പിടിച്ചത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: man arrested for attacking women at tvm

To advertise here,contact us