കൊടും ക്രൂരത; അമ്മ നായയെയും കുഞ്ഞുങ്ങളെയും ഇരുമ്പ്പാര കൊണ്ടടിച്ച് കൊലപ്പെടുത്തി; ഒറ്റ കുഴിയില്‍ കുഴിച്ചുമൂടി

ആറ് നായ്ക്കുഞ്ഞുങ്ങളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഒരുമിച്ച് കുഴിച്ചിടുകയായിരുന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും, ആറ് നായ്ക്കുഞ്ഞുങ്ങളെയും ഇരുമ്പ് പാര കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഒരുമിച്ച് കുഴിച്ചിട്ടു. അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. മീത്തലെ കുന്നോത്തുപറമ്പിലെ രാജനെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.

Also Read:

Kerala
പാലക്കാട് ബസ് കാത്ത് നിന്നവ‍‍രുടെ ഇടയിലേക്ക് കാ‍‍‍ർ പാഞ്ഞുകയറി;10 പേർക്ക് പരിക്ക്;മൂന്നു പേരുടെ നില ​ഗുരുതരം

ബുധനാഴ്ച വൈകീട്ട് മീത്തലെ കുന്നോത്തുപറമ്പിലെ ഹോട്ടലിന് സമീപമാണ് ദാരുണ സംഭവമുണ്ടായത്. ചത്ത നായ്ക്കുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് മൃഗസ്നേഹികളുടെ സംഘടന അനിമൽ വെൽഫയർ ബോർഡിനെയുൾപ്പെടെ സമീപിക്കുകയായിരുന്നു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

content highlights : Eyeless cruelty; mother dog and children killed by beating with an iron rod; buried in a single pit

To advertise here,contact us