ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ എസ്ഐടി അന്വേഷണം തുടരാം; ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

എസ്ഐടി അന്വേഷണത്തില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാം

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ നിയമപ്രകാരം മുന്നോട്ട് പോകാന്‍ പൊലീസ് ബാധ്യസ്ഥരാണെന്നും പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയുന്നതിനുള്ള നിര്‍ദേശം നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് നിര്‍മ്മാതാവ് സജിമോന്‍ പാറയിലും നടിയും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയില്ല. ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

Also Read:

Kerala
ക്ഷേമ പെൻഷനിൽ നിരാശ,സർക്കാർ ഉദ്യോഗസ്ഥർക്ക് തലോടൽ,വയനാടിന് കൈത്താങ്ങ്; 2 മണിക്കൂറിലേറെ നീണ്ട ബജറ്റ് അവതരണം

എസ്ഐടി അന്വേഷണത്തില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാം. എസ്ഐടിക്കെതിരായ ആക്ഷേപങ്ങള്‍ ഹൈക്കോടതി പരിശോധിക്കണം. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തത് മതിയായ തെളിവുകളില്ലാതെയാണോ എന്നകാര്യവും ഡിവിഷന്‍ ബെഞ്ച് പരിശോധിക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ എസ്ഐടി ബുദ്ധിമുട്ടിക്കുന്നുണ്ടോയെന്നും ഹൈക്കോടതി പരിശോധിക്കണം. നിര്‍മ്മാതാവായ സജിമോന്‍ പാറയിലിന്റെയും നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയുള്ള നിര്‍ദ്ദേശം.

Content Highlights: SIT investigation into the Hema committee report may continue supreme Court

To advertise here,contact us