പകുതി വില തട്ടിപ്പ്; ഐജിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിക്കും

സായി ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നും 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നുമാണ് നിഗമനം

കൊച്ചി: പകുതി വില തട്ടിപ്പില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കേസന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കും. ക്രൈംബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

സായി ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നും 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നുമാണ് നിഗമനം. മുഖ്യമന്ത്രിയുടെ ഓഫീസും എംഎല്‍എമാരും ജനപ്രതിനിധികളും അടക്കം നിരവധി ഉന്നതരെല്ലാം സംശയനിഴലിലാണ്.

കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അനന്തു കൃഷ്ണനെ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനിലേക്ക് കൊണ്ടുവന്നത് ആനന്ദകുമാറാണെന്ന് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മോഹനന്‍ കോട്ടൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പകുതി വില തട്ടിപ്പിന്റെ സൂത്രധാരന്‍ ആനന്ദകുമാറാണെന്ന നിഗമനം ശക്തമാകുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

Also Read:

Kerala
വന്യജീവി ആക്രമണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി

അതിനിടെ അനന്തു കൃഷ്ണന്റെ ജീവനക്കാരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. മുഖ്യ പ്രതിക്കെതിരെ വിവിധ ജില്ലകളില്‍ നിലയ്ക്കാത്ത പരാതി പ്രവാഹമാണ്.

Content Highlights: Crime Branch enquiry In Half Price Scam

To advertise here,contact us