ശിരസ്സിൽ മണ്ണുവാരിയെറിഞ്ഞ് എണ്ണപ്പന തോട്ടത്തിലും റോഡിലും പരാക്രമം തുടർന്ന് മസ്തകത്തിന് പരിക്കേറ്റ കാട്ടാന

മുറിവിൽ നിന്ന് ചലം ഒലിക്കുന്നത് നേരത്തെ ദൗത്യ സംഘം കണ്ടെത്തിയിരുന്നു

മലയാറ്റൂർ: അതിരപ്പിള്ളിയിൽ പരാക്രമം തുടർന്ന് മസ്തകത്തിന് പരിക്കേറ്റ കാട്ടാന. ശിരസ്സിൽ മണ്ണുവാരിയെറിഞ്ഞ് അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി ആന നിലയുറപ്പിച്ചിരിക്കുകയാണ്. മുറിവിൽ നിന്ന് ചലം ഒലിക്കുന്നത് നേരത്തെ ദൗത്യ സംഘം കണ്ടെത്തിയിരുന്നു. മസ്തകത്തിലെ ഈ മുറിവുണങ്ങാത്തതിൻ്റെ അസ്വസ്ഥതയാണ് ആന കാണിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ വനം വകുപ്പ് നിരീക്ഷണത്തിലാണ് ആന.

കഴിഞ്ഞ മാസമാണ് അതിരപ്പിള്ളിയില്‍ വെച്ച് മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ചികിത്സ പൂർത്തിയാക്കി കാ‌ട്ടിലേക്ക് അയച്ചത്. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയതായി വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം അറിയിച്ചിരുന്നു. മൂന്ന് മയക്കുവെടി വെച്ച ശേഷമാണ് ആന അന്ന് നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നായിരുന്നു അന്ന് കണ്ടെത്തിയത്.

Also Read:

Kerala
സൈക്കിളിൽ പോകവെ തെരുവ് നായ ടയറിൽ കടിച്ച് വീഴ്ത്തി, വിവരം വീട്ടിൽ അറിയിച്ചില്ല, പിന്നാലെ പേവിഷബാധ

മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിലായിരുന്നു ആനയെ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചിരുന്നത്. ചികിത്സയ്ക്ക് ശേഷം വിട്ടയച്ച ആന പിന്നീട് അതിരപ്പിള്ളി ഭാഗത്ത് വെള്ളം കുടിക്കാനായി എത്തിയിരുന്നു. ആന ആരോഗ്യവാനായിരിക്കുന്നവെന്നാണ് അന്ന് വനംവകുപ്പ് അറിയിച്ചിരുന്നത്.

content highlight- Elephant suffered brain injuries after being thrown on the head by mud in an oil palm plantation and on the road.

To advertise here,contact us