എയ്റോ ഇന്ത്യ എയർ ഷോയ്ക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമായി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യെലഹങ്ക വ്യോമസേനാ ആസ്ഥാനത്ത് മേള ഉദ്‌ഘാടനം ചെയ്തു

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനവും പ്രദർശനവും ഒരുക്കുന്ന എയ്റോ ഇന്ത്യ എയർ ഷോയ്ക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യെലഹങ്ക വ്യോമസേനാ ആസ്ഥാനത്ത് മേള ഉദ്‌ഘാടനം ചെയ്തു. മില്യൺ അവസരങ്ങളിലേക്കുളള റൺവേ എന്ന പ്രമേയത്തിലാണ് ഫെബ്രുവരി 14 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത്.

പ്രതിരോധ മേഖലയിലെ ആഗോള വ്യവസായ പ്രമുഖർ, സർക്കാർ സംരംഭങ്ങൾ, സാങ്കേതിക വിദഗ്ധർ, പ്രതിരോധ തന്ത്രജ്ഞർ എന്നിവരെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യവുമായാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം എയ്റോ ഇന്ത്യ എയർ ഷോ സംഘടിപ്പിക്കുന്നത്. ബെംഗളൂരു എയർ ഷോയുടെ 15-ാമത്‌ എഡിഷനാണ് ഇന്ന് തുടങ്ങുന്നത് . അമേരിക്ക, ഫ്രാൻസ്, റഷ്യ, ജർമനി ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ഫൈറ്റർ ജെറ്റുകൾ വ്യോമാഭ്യാസ പ്രകടനത്തിൽ മാറ്റുരക്കും.

Speaking at the Inaugural Ceremony of #AeroIndia 2025 in Bengaluru. https://t.co/jJgSO5zu3a

Also Read:

Kerala
പാതിവില തട്ടിപ്പ്: പണം വാങ്ങിയ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി; അനന്തു കൃഷ്ണൻ്റെ മൊഴി പുറത്ത്

30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരും അവരുടെ പ്രതിനിധികളും 43 രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനാ മേധാവികളും സെക്രട്ടറിമാരും എയർ ഷോയിൽ പങ്കെടുക്കും.

Content Highlights: Aero India 2025 kicks off today in Bengaluru with Rafale and Tejas aerial displays

To advertise here,contact us