കെട്ടിടത്തില്‍ നിന്നും വീണ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍; നിര്‍ണ്ണായകമായത് മകളുടെ മൊഴി

കഴിഞ്ഞ ദിവസമാണ് സോണിയുടെ ഭാര്യ സജി ചികിത്സയിലിരിക്കെ മരിച്ചത്

ആലപ്പുഴ: ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. ഭര്‍ത്താവ് ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സോണിയുടെ ഭാര്യ സജി ചികിത്സയിലിരിക്കെ മരിച്ചത്.

അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ കസ്റ്റഡിയിലെടുത്തത്. സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Husband in custody over wife death in Alappuzha

To advertise here,contact us