കൊയിലാണ്ടിയിൽ ആനകളിടഞ്ഞുണ്ടായ അപകടം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

ആനകൾ ഇടഞ്ഞതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് പേർ മരിച്ചിരുന്നു

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകളിടയുകയും മൂന്ന് പേർ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് വൈകിട്ടോടെയായിരുന്നു ആനകള്‍ ഇടഞ്ഞത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരന്‍ എന്ന ആന ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുല്‍ എന്ന ആനയെ കുത്തുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോര്‍ക്കുകയും ഇടഞ്ഞോടുകയുമായിരുന്നു.

Also Read:

Kerala
കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ആനകൾ ഇടഞ്ഞതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കയില്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. 30 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അതേസമയം അപകടത്തിൽ ആരുടേയും പരിക്ക് ​ഗുരുതരമല്ലെന്ന് കാനത്തില്‍ ജമീല എംഎല്‍എ വ്യക്തമാക്കി.

Content Highlight: Chief Minister shares condolences to the deceased in Koyilandi

To advertise here,contact us