'നഴ്സിം​ഗ് കോളേജ് റാ​ഗിം​ഗിന് പിന്നിൽ എസ്എഫ്ഐ'; അധാർമ്മികതയുടെ ആൾക്കൂട്ടമായി എസ്എഫ്ഐ മാറുന്നുവെന്ന് പികെ നവാസ്

കേസിൽ അറസ്റ്റിലായിരിക്കുന്ന രാഹുൽ രാജ് ഉൾപ്പെടെ അഞ്ച് പ്രതികളും എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമാണെന്നും പി കെ നവാസ് പറഞ്ഞു

കോട്ടയം: ​ഗാന്ധി​ന​ഗർ നഴ്സിം​ഗ് കോളേജിൽ വിദ്യാർത്ഥിയെ ക്രൂരമായ റാ​ഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾ എസ്എഫ്ഐ പ്രവർത്തകരെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എസ്എഫ്ഐയുടെ നഴ്സിം​ഗ് സംഘടനയായ കെജിഎസ്എൻഎയുടെ നേതാക്കളാണ് ക്രൂരമായ റാ​ഗിം​​ഗിന് പിന്നിൽ. കേസിൽ അറസ്റ്റിലായിരിക്കുന്ന രാഹുൽ രാജ് ഉൾപ്പെടെ അഞ്ച് പ്രതികളും എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമാണെന്നും പി കെ നവാസ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Also Read:

Kerala
ഇനി പ്രസംഗിക്കണ്ടെന്ന് സ്പീക്കർ, ആരുടെയും ഔദാര്യമല്ലെന്ന് പ്രതിപക്ഷനേതാവ്; നിയമസഭയിൽ ഇന്നും ബഹളം

അധാർമ്മികതയുടെ ആൾക്കൂട്ടമായി എസ്എഫ്ഐ മാറുമ്പോൾ മനുഷ്യത്വം മരവിച്ച പ്രവർത്തകരുള്ള ഒരു സംഘമായി എസ്എഫ്ഐ രൂപമാറ്റം സംഭവിക്കുന്നതിൽ അദ്ഭുതമില്ല. വയനാട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംഭവിച്ചത് പോലെ പ്രതികളെ സംരക്ഷിക്കാനുള്ള സർക്കാരിന്റെയോ എസ്എഫ്ഐയുടെയോ ഭാ​ഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു. ഇത്തരം ക്രൂരമായ മനസുള്ളവർ ദയ അർഹിക്കുന്നില്ലെന്നും നിയമത്തിന് പൂർണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ ​പൂർണരൂപം:

ക്രൂരമായ റാഗിംഗിൻ്റെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് കോട്ടയത്ത് നിന്ന് വരുന്നത്.മാസങ്ങൾക്ക് മുൻപ് വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിൻ്റെ ക്രൂര റാഗിംഗ് കൊലപാതകം നമ്മൾ മറന്ന് പോയിട്ടില്ല, അതിലെ പ്രതികൾ മുഴുവൻ എസ്.എഫ്.ഐ നേതാക്കളായിരുന്നു.

ഇപ്പൊ പുറത്ത് വരുന്ന കോട്ടയം നേഴ്സിങ് കോളേജിലെ റാഗിംഗിന് പിറകിലും sfi യുടെ നഴ്‌സിങ് സംഘടനയായ KGSNA യുടെ സ്റ്റേറ്റ് സെക്രട്ടറിയും sfi വണ്ടൂർ ലോക്കൽ കമ്മറ്റി ഭാരവാഹിയുമായ രാഹുൽ രാജ് ഉൾപ്പെടെ 5 പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരുമാണ്. അധാർമ്മികതയുടെ ആൾക്കൂട്ടമായി എസ്.എഫ്.ഐ മാറുമ്പോൾ മനുഷ്യത്വം മരവിച്ച പ്രവർത്തകരുള്ള ഒരു സംഘമായി എസ്.എഫ്.ഐ രൂപമാറ്റം സംഭവിക്കുന്നതിൽ അദ്ഭുതമില്ല

സിദ്ധാർത്ഥ് കൊലപാതകത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചത് പോലുള്ള നീക്കം ഈ വിഷയത്തിൽ സി.പി.എം ,എസ്.എഫ്.ഐ നേതൃത്വത്തിൽ നിന്ന് ഉണ്ടാകരുത്. പ്രതികളെ സംഘടനയിൽ നിന്ന് പുറത്താക്കാൻ sfi തയ്യാറാകണം .സ്വന്തം ഇൻസ്റ്റഗ്രാം അകൗണ്ടിൽ സഖാവ് എന്ന bio എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാൻ കുട്ടികൾ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല.

Also Read:

National
'അവിടെ കാര്യങ്ങള്‍ ദുഷ്‌കരം, ഇങ്ങോട്ടേക്ക് വരൂ'; കുംഭമേളയെ ചൊല്ലി വീണ്ടും ഡി കെ- ആര്‍ അശോക വാക്പോര്

ഇത്തരം ക്രൂര മനസ്സുകാർ ഒരു ദയയും അർഹിക്കുന്നില്ല, നിയമത്തിന് പൂർണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണം. ഭരണകൂടം ഈ മൃഗീയ പ്രവർത്തിക്ക് കുട്ട് നിൽക്കരുത്. ക്യാമ്പസുകളിൽ തളം കെട്ടി നിൽക്കുന്ന ഇത്തരം ഭയങ്ങളെ കീഴ്പ്പെടുത്താനാണ് വിദ്യാർത്ഥികൾ കൈകോർക്കേണ്ടത്. ഭയരഹിത കലാലയങ്ങൾക്കായി വിദ്യാർത്ഥികൾ ഒന്നിക്കണം. വയനാട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വിട്ടയക്കാനുള്ള ഇളവുകൾ ഉണ്ടായത് ഇവിടുത്തെ സർക്കാർ സംവിധാനത്തിൻ്റെ പരാജയമാണ്. അവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നൽകാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു.

Content Highlight: PK Navas says SFI behind ragging in Nursing college Gandhinagar kottayam

To advertise here,contact us