പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കാനുള്ള തിരക്കില്‍, മറ്റൊന്നിനും സമയമില്ല; വനം മന്ത്രിക്കെതിരെ കെ മുരളീധരൻ

വന്യജീവി ആക്രമണങ്ങള്‍ എല്ലാം നടക്കുന്നത് ജനവാസ മേഖലയില്‍ അല്ലെന്ന് വനം മന്ത്രി പറഞ്ഞിരുന്നു

കോഴിക്കോട്: സംസ്ഥാനത്തെ വന്യ ജീവി ആക്രമണങ്ങളില്‍ വനം മന്ത്രിക്കെതിരെ കെ മുരളീധരന്‍. കാട്ടില്‍ പോയത് കൊണ്ടാണ് ആന കൊല്ലുന്നത് എന്ന് വനം മന്ത്രി പറയുന്നു. എന്നാല്‍ കടയില്‍ സാധനം വാങ്ങാന്‍ പോയവരെ ഉള്‍പ്പടെയാണ് ആന കൊല്ലുന്നത്. കാട്ടില്‍ മൃഗങ്ങള്‍ കൂടുന്നുവെന്നും വനം വകുപ്പിന് പ്രതിരോധിക്കാന്‍ ആധുനിക സംവിധാനങ്ങളൊന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തൻ്റെ പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കാനുള്ള ശ്രമത്തിലാണ് വനം മന്ത്രിയെന്നും അതുകൊണ്ട് മന്ത്രിക്ക് ഒന്നിനും സമയം കിട്ടുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇടപെട്ട് വനം മന്ത്രി സ്ഥാനത്ത് നിന്നും എ കെ ശശീന്ദ്രനെ പുറത്താക്കി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Also Read:

Kerala
ടി പി വധക്കേസിലെ പ്രതികൾക്ക് 'വാരിക്കോരി' പരോൾ; ആയിരം ദിവസത്തിലധികം ലഭിച്ചത് മൂന്ന് പേർക്ക്

വന്യജീവി ആക്രമണങ്ങള്‍ എല്ലാം നടക്കുന്നത് ജനവാസ മേഖലയില്‍ അല്ലെന്ന് വനം മന്ത്രി പറഞ്ഞിരുന്നു. വന്യജീവി ആക്രമണങ്ങള്‍ വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ട്. ആദിവാസികള്‍ അല്ലാത്തവര്‍ എന്തിനാണ് വനത്തിനുള്ളിലെത്തുന്നതെന്ന് പരിശോധിക്കണം. അത് നിയമവിരുദ്ധമാണെന്നും വനം മന്ത്രി പറഞ്ഞിരുന്നു. വന്യജീവി ആക്രമണത്തില്‍ മരണമുണ്ടായാല്‍ സാങ്കേതികത്വം നോക്കാതെ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും വനം മന്ത്രി പറഞ്ഞു.

Content Highlights: Wild Animal Attack K Muraleedharan against Forest Minister A K Saseendran

To advertise here,contact us