മൂന്നാറിലും കാട്ടാനക്കലി; ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച സ്ത്രീയെ 'പടയപ്പ' എടുത്തെറിഞ്ഞു

ആക്രമണത്തിൽ ഡിൽജയുടെ ഇടുപ്പെല്ല് പൊട്ടി

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. മൂന്നാർ വാ​ഗവരയിൽ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഒരു മണിയോടെ പടയപ്പയെന്ന കാട്ടാനയാണ് ഇരുവരെയും ആക്രമിച്ചത്.

തൃശൂർ സ്വദേശിയായ ഡിൽജയും മകൻ ബിനിലും മറയൂരിലേക്ക് പോകും വഴിയാണ് അപകടം. വഴിയിൽ ആനയെ കണ്ട ഇവർ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഡിൽജയെ പടയപ്പ എടുത്തെറിയുകയായിരുന്നു. ആക്രമണത്തിൽ ഡിൽജയുടെ ഇടുപ്പെല്ല് പൊട്ടി. ഡിൽജ നിലവിൽ തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.

content highlights : wild elephant padayappa attacks lady in munnar

To advertise here,contact us