'മന്ത്രിയുടെ പ്രകടനം വട്ടപ്പൂജ്യം, കായിക മേഖലയ്ക്കായി ഒന്നും ചെയ്യുന്നില്ല'; കേരള ഒളിമ്പിക് അസോസിയേഷൻ

സംസ്ഥാന സർക്കാരിന്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല.

തിരുവനന്തപുരം: കായിക മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ. ദേശീയ ഗെയിംസിൽ കേരളത്തിൻ്റേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇതിന് ഉത്തരവാദി കായിക മന്ത്രിയും സ്പോർട് കൗൺസിലുമാണെന്നും ഒളിമ്പിക് അസോസിയേഷൻ.

Also Read:

Kerala
സ്‌കൂളില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവം; ക്ലർക്ക് മോശമായി സംസാരിച്ചു: ദുരൂഹത ആരോപിച്ച് അമ്മാവൻ

കായിക മന്ത്രിയുടെ പ്രകടനം വട്ടപ്പൂജ്യം. കായിക മേഖലയിൽ ഒരു സംഭാവനയും കായിക മന്ത്രിയിൽ നിന്നോ സ്പോർട്സ് കൗൺസിൽ നിന്നോ ലഭിക്കുന്നില്ല. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ ദേശീയ ഗെയിംസ് ആരംഭിക്കുന്നതിനു പത്തുദിവസം മുമ്പാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല. കായിക മേഖലയെ മുന്നോട്ട് കൊണ്ടുവരാൻ ഒരു പ്രവർത്തിയും ചെയ്തില്ലായെന്നും ഒളിമ്പിക് അസോസിയേഷൻ വിമർശനം ഉയർത്തി.

content highlight- kerala olympic association against sports minister

To advertise here,contact us