'ഒന്നും അറിയില്ല, സംഭവത്തിൽ ക്ലർക്കിനോട് വിശദീകരണം തേടും'; വിദ്യാർഥി തൂങ്ങി മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ

ഓഫീസിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലായെന്നും സംഭവത്തെ പറ്റി വിശദീകരണം ക്ലർക്കിനോട് തേടുമെന്നും പ്രിൻസിപ്പൽ പറഞ്ഞു

തിരുവനന്തപുരം: കാട്ടാകടയിൽ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് പരുത്തിപ്പള്ളി വിഎച്ച്എസ്‌എസ് സ്കൂളിലെ പ്രിൻസിപ്പൽ പ്രീത ആർ ബാബു. ഓഫീസിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലായെന്നും സംഭവത്തെ പറ്റി വിശദീകരണം ക്ലർക്കിനോട് തേടുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Also Read:

Kerala
ചെന്താമരയെ പേടി; മൊഴി മാറ്റി നാല് നിര്‍ണായക സാക്ഷികള്‍, മൊഴിയില്‍ ഉറച്ച് പുഷ്പ

'കുട്ടിയുടെ റെക്കോർഡ് ബുക്ക് താൻ ഒപ്പിട്ടിട്ടില്ല. ചോദിച്ചപ്പോൾ മറ്റൊരു കുട്ടിയുടേതാണെന്ന് വിദ്യാർത്ഥി പറഞ്ഞിരുന്നു. ഓഫീസിൽ തർക്കം ഉണ്ടായതായി കുട്ടിയാണ് പറഞ്ഞത്. ഇക്കാര്യങ്ങൾ വീട്ടിൽ അറിയിച്ചിരുന്നു. സംഭവത്തിൽ ക്ലാർക്ക് നോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ ക്ലർക്ക് മറുപടി ഒന്നും പറഞ്ഞില്ല. ക്ലർക്കിനോട് വിശദീകരണം തേടും. ക്ലർക്ക് ഇന്ന് അവധിയാണ്. രാത്രിയാണ് അവധി അപേക്ഷ നൽകിയത്. വാട്സാപ്പിലൂടെയാണ് അവധി അറിയിച്ച'തെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി

ഇന്ന് രാവിലെ കാട്ടാക്കടയിലെ കുറ്റിച്ചലിൽ പരുത്തിപ്പള്ളി വിഎച്ച്എസ്‌എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

content highlights- Principal reacts to the incident where a student was found hanging in the school in Kattakada.

To advertise here,contact us