'ഹണിയോ മീരയോ ജയിലിൽ കിടക്കാൻ പോകുന്നില്ല; എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് പ്രതിരോധത്തിന് വേണ്ടി': രാഹുൽ ഈശ്വർ

നാളെ പുരുഷ സമൂഹത്തെ കുറിച്ച് പറയുകയാണെങ്കിൽ കേസുണ്ടാകുമെന്ന തോന്നലുണ്ടാകണമെന്നും രാഹുൽ ഈശ്വർ

കൊച്ചി: ഹണി റോസിനെതിരെയും കെ ആർ മീരക്കെതിരെയും നിയമനടപടിക്കായി മുന്നോട്ട് പോകുമെന്ന് രാഹുൽ ഈശ്വർ. ഒരാളെ വിഷം കൊടുത്ത് കൊന്നതിനെ കെ ആർ മീര ന്യായീകരിക്കുകയും അപഹസിച്ച് ചിരിക്കുകയും ചെയ്തു. കെ ആർ മീരയ്ക്കെതിരെ കേസെടുക്കാൻ പൊലീസിന് പേടിയാണ്. കേസെടുത്തു കഴിഞ്ഞാൽ സമ്മർദമോ വിമർശനമോ നേരിടേണ്ടി വരും എന്നുളള ഭയമാണ് പൊലീസിനെന്നും രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

ഹണി റോസോ കെ ആർ മീരയോ ജയിലിൽ കിടക്കാൻ പോകുന്നില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. എന്നിരുന്നാലും എഫ്ഐആർ ര​ജിസ്റ്റർ ചെയ്യുന്നത് പ്രതിരോധത്തിന് വേണ്ടിയാണ്. നാളെ പുരുഷ സമൂഹത്തെ കുറിച്ച് പറയുകയാണെങ്കിൽ കേസുണ്ടാകുമെന്ന തോന്നലുണ്ടാകണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു

Also Read:

Kerala
'ചേട്ടന് കാലിന് ഒരു വിരലില്ല; കസേരയിലിരുന്ന് ആനയുടെ ഫോട്ടോ എടുക്കുകയായിരുന്നു, ഓടാനായില്ല'; രാജന്റെ സഹോദൻ

നേരത്തെ രാഹുൽ ഈശ്വർ നല്‍കിയ പരാതിയിൽ പ്രതികരണവുമായി എഴുത്തുകാരി കെ ആർ മീര രം​ഗത്തെത്തിയിരുന്നു. കൊലക്കുറ്റത്തെ ന്യായീകരിച്ചു എന്ന് പരാതിക്കാരൻ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും തനിക്കെതിരെ പരാതി നൽകിയത് ലൈംഗികാതിക്രമ അനുകൂലിയാണെന്നും കെ ആർ മീര പ്രതികരിച്ചിരുന്നു. ടോക്സിക്കായ പുരുഷന്മാർക്ക് കഷായം കൊടുക്കണം എന്നു പറഞ്ഞത് വളച്ചൊടിച്ചു. ഡോക്ടറുടെ മേൽനോട്ടത്തിൽ ആയുർവേദ കഷായം കൊടുക്കണം എന്നാണ് പറഞ്ഞത്. പരാമർശത്തിൻ്റെ പേരിൽ കേരളത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ ഉണ്ടായിട്ടില്ലെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചിരുന്നു രാഹുൽ ഈശ്വറിൻ്റെ പേര് പരാമർശിക്കാതെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Content Highlights: Rahul Easwar will take legal action against Honey Rose and KR Meera

To advertise here,contact us