കണ്ണൂർ കുടുംബ കോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്; പിടികൂടി വനം വകുപ്പ്

ജഡ്ജിയുടെ ഓഫീസ് അസിസ്റ്റൻഡ് ആണ് മേശയ്ക്കടിയിൽ മൂർഖനെ കണ്ടെത്തിയത്

കണ്ണൂർ: കുടുംബ കോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. വാദം നടക്കുന്നതിനിടെയാണ് ചേംബറിൽ മേശയ്ക്ക് താഴെയായി പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിചാരണ നടപടികൾ നടക്കുന്നതിനാൽ ജഡ്ജി ചേംബറിൽ ഉണ്ടായിരുന്നില്ല.

Also Read:

Kerala
'ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിൽ; നല്ലത് ചെയ്താൽ നല്ലതെന്ന് പറയും'; പറഞ്ഞതിൽ ഉറച്ച് തരൂർ

ജഡ്ജിയുടെ ഓഫീസ് അസിസ്റ്റൻഡ് ആണ് മേശയ്ക്കടിയിൽ മൂർഖനെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂർഖനെ പിടികൂടുകയായിരുന്നു. കണ്ണൂർ കോടതി പരിസരത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

Content Highlights: cobra snake found in kannur family court

To advertise here,contact us