'പെരിയ സഹോദരങ്ങള്‍ക്ക് കല്യാട്ടെ മണ്ണില്‍ സംസ്‌കാരിക കേന്ദ്രം പണിയും, 25 ലക്ഷം കര്‍ണാടക കോണ്‍ഗ്രസ് നല്‍കും'

പരോളിന് അപേക്ഷിച്ചവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ പുറത്തിറങ്ങിയാല്‍ സൗമ്യമായി നടക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കാസര്‍കോട്: ജനാധിപത്യത്തിനേറ്റ ക്രൂര കളങ്കമാണ് പെരിയ കൊലപാതകമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ശരത്‌ലാല്‍, കൃപേഷ് രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2026ല്‍ കേരള രാഷ്ട്രീയ ചരിത്രം മാറും. ബിജെപി-സിപിഐഎം അവിശുദ്ധ ബന്ധം കേരളത്തിന് നന്നല്ല. കേരള ഗവണ്‍മെന്റ് ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല. അഴിമതി ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നതെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. പെരിയ സഹോദരങ്ങള്‍ക്ക് കല്യാട്ടെ മണ്ണില്‍ സാംസ്‌കാരിക കേന്ദ്രം പണിയും. അതിനായി കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി വക 25 ലക്ഷം നല്‍കുമെന്നും ഡി കെ ശിവകുമാര്‍ പ്രഖ്യാപിച്ചു.

രണ്ട് കുടുംബത്തെ അനാഥരാക്കിയ ചെറ്റകളും തെണ്ടികളുമായ പെരിയയിലെ സിപിഐഎമ്മുകാര്‍ക്ക് എന്ത് കിട്ടിയെന്ന് പറയണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ചെങ്കോട്ടയായ ധര്‍മ്മടത്തും പിണറായി പഞ്ചായത്തിലും ഗുണ്ടാത്തലവനായ തനിക്ക് വോട്ട് നേട്ടമുണ്ടായി. സിപി ഐഎമ്മുകാര്‍ക്ക് പരിവര്‍ത്തനുമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസില്‍ പരോളിന് അപേക്ഷിച്ചവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ പുറത്തിറങ്ങിയാല്‍ സൗമ്യമായി നടക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

To advertise here,contact us