വാര്‍ത്തകള്‍ നല്‍കുന്നത് പ്രത്യേക താല്‍പര്യക്കാര്‍; ജാതി അധിക്ഷേപ പരാതി തള്ളി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ചായയും മരുന്നും വാങ്ങിപ്പിക്കുക, റീജിയണല്‍ ഓഫീസിലെ ചെടി നനപ്പിക്കുക, ഭാര്യമാരുടെ ബാങ്ക് പാസ് ബുക്ക് പതിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അസിസ്റ്റന്റ് മാനേജരെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് പരാതിയില്‍ പറയുന്നു

കണ്ണൂര്‍: ജാതി അധിക്ഷേപ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിഷയം അന്വേഷണ പരിധിയില്‍ ഉള്ളതാണെന്നുമാണ് ബാങ്ക് വിശദീകരണം. ജാതി പീഡന പരാതിയില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വിശദീകരണം.

ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സ്ഥാപനത്തിനുള്ളില്‍ സംവിധാനമുണ്ട്. എന്നാല്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത് പ്രത്യേക താല്‍പര്യമുള്ളവരാണെന്നും ബാങ്ക് പ്രതികരിച്ചു.

റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജറുടെ പരാതിയില്‍ ചീഫ് റീജിയണല്‍ മാനേജര്‍ നിതീഷ്‌കുമാര്‍ സിന്‍ഹക്കെതിരെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗിനെതിരെയുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

Also Read:

Kerala
പകുതി വില തട്ടിപ്പ്; സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി ഇ ഡി

ചായയും മരുന്നും വാങ്ങിപ്പിക്കുക, റീജിയണല്‍ ഓഫീസിലെ ചെടി നനപ്പിക്കുക, ഭാര്യമാരുടെ ബാങ്ക് പാസ് ബുക്ക് പതിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അസിസ്റ്റന്റ് മാനേജരെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് പരാതിയില്‍ പറയുന്നു. ജാതിയുടെ പേരില്‍ പല തവണ അധിക്ഷേപിച്ചെന്നും എതിര്‍ത്തപ്പോള്‍ കശ്മീര്‍ സിംഗ് മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചുവെന്നും ആരോപണമുണ്ട്. പ്രതികാരമായി സസ്‌പെന്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Content Highlights: Indian overseas bank Explanation over caste discrimination complaint

To advertise here,contact us