പാലക്കാട് കാട്ടുപന്നി ആക്രമണം; അമ്മയുടെ കയ്യിലിരുന്ന കുട്ടിയെ ഇടിച്ചിട്ട് ആക്രമിച്ച് കാട്ടുപന്നി

മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിൽ യു കെ ജി വിദ്യാർഥിയാണ് പരിക്കേറ്റ പ്രാർത്ഥന

പാലക്കാട്: പാലക്കാട് മുതുകുറുശ്ശിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്ക്. ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥന (6)ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ സഹോദരിയെ സ്കൂൾ ബസിലേക്ക് കയറ്റി അമ്മ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു.

Also Read:

Kerala
'പി ടി ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ല; കേരള ഒളിമ്പിക് അസോസിയേഷൻ പുട്ടടിച്ചതുതന്നെ': മന്ത്രി അബ്ദുറഹിമാന്‍

സഹോദരിയെ ബസിൽ കയറ്റി വിട്ട് വരുമ്പോൾ കനാലിൻ്റെ മറുവശത്തെ കൃഷിയിടത്തിൽ നിന്നും കനാൽ നീന്തി കടന്നെത്തിയ പന്നി ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ബിൻസിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയും, വീണ കുട്ടിയെ പന്നി ആക്രമിക്കുകയും ആയിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലിലെ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റിട്ടുണ്ട്. മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിൽ യു കെ ജി വിദ്യാർഥിയാണ് പരിക്കേറ്റ പ്രാർത്ഥന.

content highlights- Wild boar attack in Palakkad; Wild boar attacks child in mother's arms

To advertise here,contact us