ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തതിന് വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് മർദിച്ച് യുവാവ്; അറസ്റ്റിൽ

ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തത് ചൂണ്ടിക്കാട്ടി ഇയാൾ പെൺകുട്ടിയോട് അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു

കോഴിക്കോട്: ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തതിന് വിദ്യാർത്ഥിനിയെ വഴിതടഞ്ഞ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. കൊയിലാണ്ടിയിലാണ് സംഭവം.

മൂടാടിയിലുളള സ്വകാര്യ കോളജ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. വിദേശത്ത് ജോലി ചെയ്യുന്ന സജിൽ ഇൻസ്റ്റ​ഗ്രാം വഴി സ്ഥിരമായി മെസ്സേജ് അയച്ച് പെൺകുട്ടിയെ ശല്യപ്പെടുത്തുമായിരുന്നു. ശല്യം സഹിക്കവയ്യാതെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് സജിൽ വിദേശത്ത് നിന്ന് എത്തിയത്.

Also Read:

National
ഡൽഹിക്ക് പിന്നാലെ കളത്തിലിറങ്ങാൻ ആർഎസ്എസ്; ബിഹാർ, പശ്ചിമബം​ഗാൾ തിരഞ്ഞെടുപ്പുകളിൽ പയറ്റാൻ 'മിഷൻ തൃശൂൽ'

വിദേശത്ത് നിന്ന് എത്തിയ സജിൽ, ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിയെ വീടിന് സമീപത്തുവെച്ച് തടഞ്ഞുനിർത്തി. ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തത് ചൂണ്ടിക്കാട്ടി ഇയാൾ പെൺകുട്ടിയോട് അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. പരിക്കേറ്റ പെൺകുട്ടി കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സജിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: Police Arrested A Young Man Beat up a Girl after She Blocker Him in Instagram in Koyilandy

To advertise here,contact us