ഗ്ലാസെറിഞ്ഞ് ക്രൂരമായി ആക്രമിച്ച ബാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു

പുതുതായി ആരംഭിച്ച ബാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കോട്ടയം: ബാറിലെത്തിയ ആളെ ക്രൂരമായി ക്രമിച്ച ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജുവാണ് അറസ്റ്റിലായത്.

മദ്യത്തിന്റെ അളവ് കുറവ് ചോദ്യം ചെയ്ത ആളെയാണ് ബിജു ആക്രമിച്ചത്. ആറോളം ചില്ലു ഗ്ലാസ്സുകള്‍ ദേഹത്തേക്ക് ആഞ്ഞെറിയുകയായിരുന്നു. കോട്ടയം കുറവിലങ്ങാട് പുതുതായി ആരംഭിച്ച ബാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

To advertise here,contact us