കുറ്റിച്ചലിലെ വിദ്യാർത്ഥിയുടെ മരണം: കുട്ടിയെ അധിക്ഷേപിച്ചു, ടാർഗെറ്റ് ചെയ്തു; സ്കൂളിനെതിരെ വീണ്ടും കുടുംബം

കുട്ടി ഏറ്റവും കൂടുതല്‍ പരാതി പറഞ്ഞത് ക്ലാസ് ടീച്ചര്‍ അനില, പ്രിന്‍സിപ്പല്‍ പ്രീത, അധ്യാപകന്‍ പ്രശാന്ത് എന്നിവര്‍ക്കെതിരെയാണെന്നും കുടുംബം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിലെ സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ വീണ്ടും കുടുംബം. ക്ലര്‍ക്കും ക്ലാസ് ടീച്ചര്‍ അനിലയും മരിച്ച ബെന്‍സണ്‍ എബ്രഹാമിനെ അധിക്ഷേപിച്ചെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ ഇരുവരും ടാര്‍ഗറ്റ് ചെയ്‌തെന്നും കുട്ടി എന്നും വീട്ടില്‍ എത്തുമ്പോള്‍ മനോവിഷമത്തിലായിരുന്നുവെന്നും കുടുംബം റിപ്പോർട്ടറിനോട് പറഞ്ഞു.

കുട്ടിക്ക് വീട്ടില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. നിസാരകാര്യത്തിനാണ് നിരന്തരം സ്‌കൂളിലേക്ക് വിളിപ്പിച്ചത്. കുട്ടി ഏറ്റവും കൂടുതല്‍ പരാതി പറഞ്ഞത് ക്ലാസ് ടീച്ചര്‍ അനില, പ്രിന്‍സിപ്പല്‍ പ്രീത, അധ്യാപകന്‍ പ്രശാന്ത് എന്നിവര്‍ക്കെതിരെയാണെന്നും കുടുംബം റിപ്പോര്‍ട്ടറിനോട് കുടുംബം വെളിപ്പെടുത്തി. ഫെബ്രുവരി 14നാണ് ബെന്‍സണെ സ്‌കൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read:

Kerala
'ബ്രൂവറി ആരംഭിക്കാൻ സമ്മതിക്കില്ല, മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ'; സിപിഐയെയും വിമർശിച്ച് വി ഡി സതീശൻ

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലര്‍ക്കുമായുണ്ടായ തര്‍ക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ക്ലര്‍ക്ക് സനലിന്റെ പ്രതികരണം.അതേസമയം സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.

Content Highlights: Family of plus one student who died in school responds against school

To advertise here,contact us