കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അമ്മയും മരിച്ചു; മൃതദേഹം കട്ടിലില്‍

പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

കൊച്ചി: കാക്കനാട് ഈച്ചമുക്കിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അമ്മയും മരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നേരത്തേ കസ്റ്റംസ് ഉദ്യോഗസ്ഥനേയും സഹോദരിയേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ് ആണ് മരിച്ചത്.

Also Read:

Kerala
'ജാര്‍ഖണ്ഡില്‍ പോകാൻ ലീവിന് അപേക്ഷിച്ചിരുന്നു'; കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും സഹോദരിയുടെയും മരണത്തിൽ പ്രദേശവാസി

ഇന്ന് വൈകിട്ട് ആറ് മണിയോടെ സഹപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ മനീഷ് വിജയിയേയും സഹോദരി ശാലിനിയേയും കണ്ടെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മനീഷ് വിജയ് കാക്കനാട് എത്തിയിട്ട് ഒന്നരവര്‍ഷമായെന്ന് പ്രദേശവാസി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. അമ്മയും സഹോദരിയും മൂന്ന് മാസം മുന്‍പാണ് ഇവിടെ എത്തിയത്. പെങ്ങളുടെ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പോകുന്നതിനായി മനീഷ് വിജയ് നാല് ദിവസത്തെ ലീവിന് അപേക്ഷിച്ചിരുന്നു. ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയതെന്നും പ്രദേശവാസി പറഞ്ഞിരുന്നു.

Content Highlights- Mother of customs officer also died in quarters in kakkanad

To advertise here,contact us