കോട്ടയത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; എടിഎം കൗണ്ടർ തല്ലി തകർത്തു

രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്

പാലാ: കോട്ടയം പുതുപള്ളിയിൽ എടിഎം കൗണ്ടർ തല്ലി തകർത്തു. പുതുപ്പള്ളിയിലെ ഇൻഡസിൻഡ് ബാങ്കിന്റെ എടിഎം ആണ് തല്ലിതകർത്തത്. എടിഎമ്മിന് പുറത്തു കിടന്ന രണ്ട് കാറുകളും അക്രമികൾ തല്ലി തകർത്തു. രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്.

രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ആക്രമണം എന്നാണ് വിവരം. ഗുണ്ടാ സംഘങ്ങൾ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പ്രതികൾക്കായി കോട്ടയം ഈസ്റ്റ്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:

Kerala
വയനാട് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

content highlight- Clash between gangs in Kottayam, ATM counter vandalized

To advertise here,contact us