ആശാവർക്കർമാരുടെ സമരം: മഹാ ഐക്യദാർഢ്യ സമ്മേളനം 25ന്, സാംസ്‌കാരിക സാമൂഹിക നേതാക്കൾ പങ്കെടുക്കും

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ് ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുള്ള ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദ്ധാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മഹാ ഐക്യദാര്‍ഢ്യ സമ്മേളനം നടക്കും. ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ അര്‍പ്പിച്ച് സംസ്ഥാനത്തെ വിവിധ ജനകീയ സമര നേതാക്കള്‍ 25ന് സമരവേദിയിലെത്തും. ചൊവ്വാഴ്ച രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനത്തില്‍ ജനകീയ സാംസ്‌കാരിക സാമൂഹിക നേതാക്കളും പങ്കെടുക്കും.

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ് ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുന്നത്. ആശാവര്‍ക്കര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സമരം എത്രയും വേഗം ഒത്തുത്തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ എം പി മത്തായി, ജനറല്‍ സെക്രട്ടറി എം ഷാജര്‍ഖാന്‍ എന്നിവരാണ് റാലിയുടെ വിവരം അറിയിച്ചത്.

Also Read:

Kerala
'കൊട്ടാര വിദൂഷകന്മാരുടെ സ്തുതി ഗീതങ്ങൾ മാത്രം പിണറായി കേൾക്കുന്നു;കടക്ക് പുറത്ത് പറയുന്ന പാർട്ടിയല്ല കോൺഗ്രസ്'

അതേസമയം ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ പോലും വക വെക്കാതെ വളരെ സ്തുത്യര്‍ഹമായ സേവനം നടത്തി കേരളത്തിന്റെ ആരോഗ്യ മേഖലയെ കോട്ടകെട്ടി കാക്കുന്ന ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും ലഭിക്കുന്ന കൂലിയെക്കാള്‍ പതിന്മടങ്ങ് സേവനമാണ് ഇവര്‍ ചെയ്യുന്നതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

തൊഴിലുറപ്പ് തൊഴിലാളികളേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇവരുടെ പ്രശ്നങ്ങളെ പുച്ഛത്തോടെ തള്ളിക്കളയാതെ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Content Highlights: Asha Workers protest Giant Rally will occured tuesday

To advertise here,contact us