തൃത്താലയിൽ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം

പാലക്കാട്: തൃത്താലയിൽ കാറും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഒന്നര വയസ്സുകാരനാണ് അപകടത്തിൽ മരിച്ചത്. പട്ടാമ്പി താഴെത്തിൽ ഹയ്സീനാണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നു പേരെ പട്ടാമ്പി നിള ആശുപത്രിയിലും മറ്റുള്ളവരെ കുന്നംകുളം റോയൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃത്താല പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Also Read:

Kerala
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ടമരണം; മക്കൾ മരിക്കാൻ തീരുമാനിച്ചത് അമ്മ ജീവനൊടുക്കിയതിൽ മനംനൊന്ത്

content highlight- Car and private bus collide in Thrithala; One and a half year old boy dies tragically

To advertise here,contact us