മുണ്ടക്കൈ-ചൂരൽമല പുനരധിവാസം വൈകുന്നു; ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം

ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി

കൽപറ്റ: ചൂരൽമലയിൽ ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം. ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. ബെയ്ലി പാലം കടക്കാൻ ഇവരെ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ.

നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉടനുണ്ടാകുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എല്ലാ ഘട്ടത്തിലും ഉറപ്പുകൾ മാത്രമാണ് സർക്കാർ നൽകിയത്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ സമരം ചെയ്യും. കളക്ടറേറ്റിൽ കുടുംബസമേതം പോയി സമരം ചെയ്യുമെന്നും സമരക്കാർ പ്രതികരിച്ചു.

Content Highlights: Conflict in the protest of disaster victims at chooralmala

To advertise here,contact us