താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

ചുരം ഒൻപതാം വളവിൽ മൂത്രമൊഴിക്കാനിറങ്ങിയ യുവാവ് കൊക്കയിലേക്ക് തെന്നിവീഴുകയായിരുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ചുരം ഒൻപതാം വളവിൽ മൂത്രമൊഴിക്കാനിറങ്ങിയ യുവാവ് കൊക്കയിലേക്ക് തെന്നിവീഴുകയായിരുന്നു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് ട്രാവലർ വാഹനത്തിൽ പോവുകയായിരുന്നു യുവാവ്.

Content Highlights: man died at thamarassery churam

To advertise here,contact us