പാൽ തൊണ്ടയിൽ കുടുങ്ങി കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്

കൊല്ലം: കൊല്ലം കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ - റിനി ദമ്പതികളുടെ മകൾ 'അരിയാന' യാണ് മരിച്ചത്. കുഞ്ഞിന് പാൽ നൽകിയ ശേഷം ഭർത്താവുമായി വീഡിയോ കോൾ ചെയ്ത് കൊണ്ടിരിക്കെയാണ് കുട്ടിയുടെ അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Also Read:

Kerala
'തരൂർ കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവ്, അദ്ദേഹത്തെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ട'; എംവി ഗോവിന്ദൻ

content highlights- Two-month-old baby dies after milk gets stuck in throat in Kollam

To advertise here,contact us