റിപ്പോർട്ടർ ബ്രേക്ക്: ഡ്യൂട്ടി സമയത്ത് സംഘടന സമ്മേളനത്തിൽ പങ്കെടുത്ത് കേരള യൂണിവേഴ്സിറ്റിയിലെ ഇടത് ജീവനക്കാർ

നൂറുകണക്കിന് ജീവനക്കാർ യൂണിവേഴ്സിറ്റിയിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം സമ്മേളനത്തിലേക്ക് പോയി

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് സംഘടന സമ്മേളനത്തിൽ പങ്കെടുത്ത് കേരള യൂണിവേഴ്സിറ്റിയിലെ ഇടത് ജീവനക്കാർ. ഡ്യൂട്ടി ഒഴിവാക്കി ആയിരുന്നു കേരള യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സമ്മേളനം. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് ഇന്ന് തിരുവനന്തപുരത്ത് സമ്മേളനം നടത്തിയത്. നൂറുകണക്കിന് ജീവനക്കാർ യൂണിവേഴ്സിറ്റിയിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം സമ്മേളനത്തിലേക്ക് പോയി.

Also Read:

Kerala
പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.ദൈനംദിന പ്രവർത്തനത്തെ ബാധിക്കാതെ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നതായി രജിസ്ട്രാർ അറിയിച്ചു. ഇത്തരത്തിൽ അനുമതി നൽകുന്നത് കീഴ്‌വഴക്കമെന്നും രജിസ്ട്രാറുടെ ഓഫീസ് വിശദീകരിച്ചു. റിപ്പോർട്ട് ടിവി നടത്തിയ പരിശോധനയിൽ യൂണിവേഴ്സിറ്റിയിലെ കസേരകൾ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തി. പലയിടത്തും ഓഫീസ് മുറികൾ പൂട്ടിയിട്ട നിലയിലായിരുന്നു

Content Highlight: Reporter's break: Leftist Employees of Kerala University attends organizational meeting during duty

To advertise here,contact us