'ആറ് പേരെ ഞാന്‍ കൊന്നു';തിരുവനന്തപുരത്ത് യുവാവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍,പൊലീസ് അന്വേഷണത്തില്‍

യുവാവിന്റെ മൊഴിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: ആറ് കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി യുവാവ്. പേരുമല സ്വദേശി അഫാന്‍ (23)ആണ് മൊഴി നല്‍കി നല്‍കിയത്. ആറ് പേരെ കൊന്നെന്നാണ് മൊഴി. പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതം നടത്തിയത്. പേരുമലയില്‍ മൂന്ന് പേരെയും പാങ്ങോട് ഒരാളെയും കൊന്നെന്നാണ് മൊഴി. പാങ്ങോട് 88 വയസുള്ള വൃദ്ധ തലക്കടിയേറ്റ് മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ മൊഴിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

To advertise here,contact us