'ആശ വര്‍ക്കര്‍മാരുടെ സമരം അനാവശ്യം, പ്രതിഷേധിക്കേണ്ട സ്ഥലം മാറിപ്പോയി'; സിഐടിയു ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍

ആശ വര്‍ക്കര്‍ സമരത്തെ തള്ളി കഴിഞ്ഞ ദിവസം എളമരം കരീം രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിഐടിയു ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി പി പ്രേമ. ആശ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണെന്നും നിലവിലെ സമരം നയിക്കുന്നത് തൊഴിലാളികള്‍ അല്ലെന്നും പി പി പ്രേമ ആരോപിച്ചു.

'സമരം നടത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നിലാണ്. കേന്ദ്രവിഹിതം സംസ്ഥാനത്തിന് കിട്ടിയിട്ടില്ല. സമരം ചെയ്യേണ്ട സ്ഥലം മാറിപ്പോയി. കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് സിപിഐടി തയ്യാറാണെന്നും പി പി പ്രേമ പ്രതികരിച്ചു.

Also Read:

Kerala
'പിന്നിൽ ചില തത്പരകക്ഷികൾ; അവരുടെ ലക്ഷ്യം ആശ വർക്കർമാരുടെ താൽപര്യം സംരക്ഷിക്കലല്ല'; എളമരം കരീം

ആശ വര്‍ക്കര്‍ സമരത്തെ തള്ളി കഴിഞ്ഞ ദിവസം എളമരം കരീം രംഗത്തെത്തിയിരുന്നു. ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന സമരമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്നായിരുന്നു എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.

Also Read:

Kerala
ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി

സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനേയും സിഐടിയുവിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശ വര്‍ക്കര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലല്ല. കേരളത്തിലെ മഹാഭൂരിപക്ഷം ആശ വര്‍ക്കര്‍മാരും ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ ഭാഗമല്ലെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നു.

Content Highlights: citu asha workers federation against strike

To advertise here,contact us