കാലിക്കറ്റ് സർവകലാശാല ഇന്‍റർ സോൺ കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്ഐ സംഘർഷം; പൊലീസുകാർക്കുൾപ്പെടെ പരിക്ക്

എട്ട് വിദ്യാർഥികൾക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു

വളാഞ്ചേരി: കാലിക്കറ്റ് സർവകലാശാല ഇന്‍റസോൺ കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്ഐ സംഘർഷം. എട്ട് വിദ്യാർഥികൾക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് വളാഞ്ചേരി മജ്‌ലിസ്‌ കോളേജിൽ വെച്ച് ഇരുസംഘവും ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read:

Kerala
'അഫാൻ്റെ പിതാവിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്, ട്രാവൽബാനുള്ളതിനാൽ സൗദിയിൽ നിന്നും വരില്ല'; ഡി കെ മുരളി എംഎൽഎ

110 ഇനങ്ങളിലായി അയ്യായിരത്തോളം ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നത്. അതിനിടെയാണ് സംഘർഷമുണ്ടായത്. കലോത്സവം തകർക്കാൻ ശ്രമിക്കുന്നുവെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് സംഘടനകൾ പരസ്പരം ആരോപിക്കുന്നത്. ജിഷ്ണു പ്രണോയ്, സിദ്ധാർത്ഥ്, മിഹിർ അഹമ്മദ്, ഫാത്തിമ ലത്തീഫ്, ശ്രദ്ധ സതീഷ് ഇങ്ങനെ 5 വേദികളിലായി 5 ദിവസമാണ് കലോത്സവം നടക്കുന്നത്. വിദ്യാർത്ഥി സംഘ‍ർഷത്തിൻ്റെ പശ്ചാലത്തിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Content Highlights: sfi msf conflict at calicut university interzone fest

To advertise here,contact us