മകന്റെ സുഹൃത്തിന്റെ ജ്യേഷ്ഠനെ തട്ടികൊണ്ട്പോയ വീട്ടമ്മയെ റിമാൻഡ് ചെയ്തു

കഴിഞ്ഞദിവസം പരീക്ഷ എഴുതാൻ പോയ 14 വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രസീന തട്ടിക്കൊണ്ടു പോവുകയായിരുന്നു

പാലക്കാട്: ആലത്തൂരിൽ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ റിമാൻഡ് ചെയ്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനി പ്രസീനയെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം പരീക്ഷ എഴുതാൻ പോയ 14 വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രസീന തട്ടിക്കൊണ്ടു പോവുകയായിരുന്നു. എറണാകുളത്ത് വെച്ചാണ് കുട്ടിയെയും പ്രസീനയേയും ആലത്തൂർ പൊലീസ് കണ്ടെത്തിയത്. വീട്ടമ്മക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.  ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മകന്റെ സുഹൃത്തിനെയാണ് 35കാരി തട്ടികൊണ്ട്പോയത്. ഇവര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

Also Read:

National
തെലങ്കാന തുരങ്ക അപകടം; ചെളിയും വെള്ളവും ഒഴുകിയിറങ്ങുന്നു, രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണി

Content highlights- Housewife remanded for kidnapping son's friend's older brother

To advertise here,contact us