കടല്‍മണല്‍ ഖനനം; ഇന്ന് തീരദേശ ഹര്‍ത്താല്‍

കടല്‍മണല്‍ ഖനനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ നടത്തും

കൊല്ലം: കടല്‍മണല്‍ ഖനനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ നടത്തും. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനന പ്രക്രിയയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, സീ ഫുഡ് ഏജന്റ്‌സ് അസോസിയേഷന്‍. ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധ മേഖലയിലെയും തൊഴിലാളികളും ഹര്‍ത്താലിന്റെ ഭാഗമാകും. സിഐടിയു, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:

Kerala
'കെ സുധാകരന്‍ തുടരട്ടെ'; കെപിസിസി പ്രസിഡന്റിനൊപ്പം എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ശശി തരൂര്‍

കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ-ഇക്കണോമി സാമ്പത്തികനയത്തിനും കടല്‍ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താല്‍ ആചരിക്കുന്നത്. തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കില്ല, മീന്‍ വില്‍പ്പനയുണ്ടാവില്ല.

Content Highlights: costal Strike Today

To advertise here,contact us