ഫറൂഖ് പാലം ലഹരിയുടെ കേന്ദ്രമായിരുന്നു; ദീപാലംകൃതമാക്കിയതോടെ എല്ലാം മാറി: മന്ത്രി മുഹമ്മദ് റിയാസ്

ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലേക്ക് ആളുകളെ എത്തിക്കണമെന്നും പല സ്ഥലങ്ങളിലും ആ പ്രവര്‍ത്തനം വിജയിച്ചെന്നും റിയാസ്

തിരുവനന്തപുരം: പൊതു ഇടങ്ങള്‍ വര്‍ധിപ്പിച്ചാല്‍ ലഹരി കേന്ദ്രങ്ങള്‍ തടയാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലേക്ക് ആളുകളെ എത്തിക്കണമെന്നും പല സ്ഥലങ്ങളിലും ആ പ്രവര്‍ത്തനം വിജയിച്ചെന്നും റിയാസ് പറഞ്ഞു. ഫറൂഖ് പാലം ലഹരിയുടെ കേന്ദ്രമായിരുന്നുവെന്നും പാലം ദീപാലംകൃതമാക്കിയതോടെ എല്ലാം മാറിയെന്നും റിയാസ് പറഞ്ഞു.

അതേസമയം മയക്കുമരുന്നിനെതിരായ കേരള പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 2854 പേരാണ് അറസ്റ്റിലായത്. ഫെബ്രുവരി 22 മുതല്‍ നടത്തിയ പരിശോധനയില്‍ ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2762 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന.

Also Read:

Kerala
പുതിയ വീട്ടിലേക്ക് താമസം മാറാൻ ഇനി ഷഹബാസ് ഇല്ല; കണ്ണീരോടെ വിട നൽകി നാട്

വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ലഹരിവസ്തുക്കള്‍ വിൽപന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശംവെയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെയാണ് അറസ്റ്റ് ചെയ്തത്.

Content Highlights: Minister Muhammad Riyas says empty places become drug centers

To advertise here,contact us