ചോദ്യപേപ്പർ ചോർച്ച; അൺ എയിഡഡ് സ്കൂളിലെ പ്യൂൺ കസ്റ്റഡിയിൽ

എംഎസ് സൊല്യൂഷ്യൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അൺ എയിഡഡ് സ്കൂളിലെ പ്യൂണെന്ന് കണ്ടെത്തൽ. ഇതേത്തുടർന്ന് മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ കസ്റ്റഡിയിലെടുത്തു. എംഎസ് സൊല്യൂഷ്യൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

Also Read:

Kerala
സമൂഹമാധ്യമങ്ങൾ വഴി ലഹരി വിൽപ്പന തടയാൻ പോലും സംവിധാനങ്ങളില്ല; നോക്കുകുത്തിയായി എകസൈസ് സൈബർ വിംഗ്

അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം. ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷ്യൻസിൻറെ യൂട്യൂബ് ചാനലിൽ വന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽകാലികമായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

ഉടമ എംഎസ് ഷുഹൈബ് ചോദ്യപേപ്പർ ചോർത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായായിരുന്നു പരാതി. ആകെ 40 മാർക്കിന്റെ ചോദ്യങ്ങളിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷൻസിന്റെ യൂട്യൂബ് ചാനലിൽ വന്നതായി പരാതി ഉണ്ടായിരുന്നു.

Content Highlights: man arrested in question paper leak case

To advertise here,contact us