മൂന്നുപതിറ്റാണ്ടുകാലം മുസ്‌ലിം ലീഗിനെ നയിച്ച അമരക്കാരൻ; ഹൈദരലി ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നുവർഷം

2022 മാർച്ച് ആറിനായിരുന്നു അദ്ദേഹത്തിന്റെ വിയോ​ഗം

മലപ്പുറം: മൂന്നുപതിറ്റാണ്ടുകാലം മുസ്‌ലിം ലീഗിനെ നയിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നുവർഷം. മുസ്‌ലിം ലീഗിന്റെ കേരള സംസ്ഥാന പ്രസിഡന്റായിരിക്കവെ 2022 മാർച്ച് ആറിനായിരുന്നു അദ്ദേഹത്തിന്റെ വിയോ​ഗം. പതിമൂന്ന് വർഷം സംസ്ഥാന പ്രസിഡന്റായും 18 വർഷത്തിലധികം മലപ്പുറം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ച ഹൈദരലി ശിഹാബ് തങ്ങൾ സമുദായത്തിന്റെ ആത്മീയനേതാവ് കൂടിയായിരുന്നു. മതസൗഹാര്‍ദത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു.

ലീഗിന്റെ അമരക്കാരനായിക്കവെ നിരവധി രാഷ്ട്രീയ നേട്ടങ്ങളാണ് ഹൈദരലി ശിഹാബ് തങ്ങൾ ലീ​ഗിന് നൽകിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ പിതാവായ പിഎംഎസ്എ പൂക്കോയ തങ്ങൾ ലീഗിൻ്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും നേതാവായി മാറിയതോടെയാണ് പാണക്കാട് കുടുംബം മലബാറിന്റെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത്. പൂക്കോയ തങ്ങൾക്കു ശേഷം, മുസ്ലീം ലീഗിനെയും സമസ്തയെയും ഒരേസമയം നയിച്ച ഏക നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. 1973 ൽ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ആദ്യ സംസ്ഥാന പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Content Highlights: It has been three years since Panakkad Hyderali Shihab Thangal was remembered

To advertise here,contact us