മലപ്പുറം: മലപ്പുറം ചാപ്പനങ്ങാടിയിൽ ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽ നിന്ന് സ്വർണം കവർന്ന പ്രതി പിടിയിൽ. 15 വയസ്സുള്ള പെൺകുട്ടിയിൽ നിന്ന് 24 പവൻ സ്വർണമാണ് യുവാവ് തട്ടിയെടുത്തത്. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പ്രതി കവർന്നത്. ചാപ്പനങ്ങാടി ചേക്കത്ത് നബീർ (19) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ ആഭരണങ്ങൾ ആണ് യുവാവിന് കൈമാറിയത്. ആഭരണം കാണാനില്ലെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി സുഹൃത്തായ നബീറിന് സ്വർണം കൈമാറിയ വിവരം അറിയുന്നത്. തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Content highlights : Man arrested for defrauding 15-year-old girl through Instagram, gave 24-pound gold to boyfriend