നെല്ലിയാമ്പതിയില്‍ പുലി ചത്തത് കേബിള്‍ കുരുങ്ങി; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

ശരീരത്തില്‍ കുരുങ്ങിയ കേബിളുമായി പുലി തോട്ടത്തില്‍ എത്തുകയായിരുന്നു

പാലക്കാട്: നെല്ലിയാമ്പതിയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ പുലി ചത്തത് കേബിള്‍ കെണിയില്‍ കുരുങ്ങി. കേബിള്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലില്ലി ഡിവിഷന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയിരുന്നത്. ശരീരത്തില്‍ കുരുങ്ങിയ കേബിളുമായി പുലി തോട്ടത്തില്‍ എത്തുകയായിരുന്നു. അവശ നിലയില്‍ ആയതിന് പിന്നാലെ പുലി ചത്തു. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Leopard died after getting caught in a trap in Nelliampathi

To advertise here,contact us