കേരളത്തിൽ കഞ്ചാവ് വളർത്തുന്ന ചില സങ്കേതങ്ങളുണ്ട്, തലപ്പത്ത് ഇരിക്കുന്ന പലർക്കും അതറിയാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

'കഞ്ചാവ് വ്യാപനം നടത്തുന്നവരെ പിടിക്കാനുള്ള നടപടികൾ ഉണ്ടാകണം'

തിരുവനന്തപുരം: കേരളത്തിൽ കഞ്ചാവ് വളർത്തുന്ന ചില സങ്കേതങ്ങളുണ്ടെന്നും തലപ്പത്ത് ഇരിക്കുന്ന പലർക്കും ഈ സങ്കേതങ്ങൾ അറിയാമെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഞ്ചാവ് വ്യാപനം നടത്തുന്നവരെ പിടിക്കാനുള്ള നടപടികൾ ഉണ്ടാകണം. അതിന് ശക്തമായ ശിക്ഷ നടപടികൾ ഉണ്ടാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു.ഗവൺമെന്റ് ക്രിമിനലുകൾക്ക് കൂട്ട് നിൽക്കുന്ന എന്നൊരു തോന്നൽ സമൂഹത്തിലുണ്ട്. നാട്ടിലെ ചെറുപ്പക്കാരുടെ ഭാവിയ്ക്ക് ലഹരി ദോഷകരമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു.

Content Highlights: Thiruvanchoor Radhakrishnan Says, There are some sanctuaries in Kerala where Ganja is grown

To advertise here,contact us