വാഹന പരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാരനെ സ്കൂട്ടർ യാത്രക്കാരൻ ഇടിച്ചുതെറിപ്പിച്ചു; പിടിയില്‍

എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറുമായി എത്തിയവരാണ് ജയ്‌മോനെ ഇടിച്ചുതെറിപ്പിച്ചത്

മാനന്തവാടി: വാഹന പരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രികന്‍. വയനാട് കാട്ടികുളത്ത് ബാവലി ചെക്ക് പോസ്‌റ് ഓഫീസിന് മുന്നിലാണ് സംഭവം. സിവില്‍ എക്സൈസ് ഓഫീസര്‍ ഇ എസ് ജയ്മോന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. തലയ്ക്കാണ് സാരമായി പരിക്കേറ്റത്. മൂന്ന് പല്ലുകള്‍ നഷ്ടമായി. താടിയെല്ലിന് പരിക്കേറ്റു.

എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറുമായി എത്തിയവരാണ് ജയ്‌മോനെ ഇടിച്ചുതെറിപ്പിച്ചത്. ഉദ്യോഗസ്ഥനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി ഹൈദറിനെ പോലീസ് പിടികൂടി. മുന്‍പ് ലഹരി കടത്ത് കേസില്‍ പിടിയിലായിട്ടുള്ളയാളാണ് ഹൈദര്‍. അഞ്ചാം മൈല്‍ സ്വദേശിയാണ് പ്രതി.

Content Highlights: Excise officer hit by scooter rider during vehicle inspection at wayanad

To advertise here,contact us