വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി; തലയ്ക്ക് വെട്ടേറ്റ സഹോദരി ആശുപത്രിയിൽ

ഉഷാകുമാരിയും ഭർത്താവ് ഷാനിയും അകന്ന് കഴിയുകയായിരുന്നു

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57) ആണ് വെട്ടേറ്റ് മരിച്ചത്. ഇയാളുടെ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു. സുനിൽദത്തിന്റെ സഹോദരീ ഭർത്താവ് ഷാനിയും സുഹൃത്തുക്കളുമാണ് ആക്രമിച്ചത്.

തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉഷാകുമാരിയും ഭർത്താവ് ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

Content Highlights: A Relative Kill Elder Man in Varkala Thiruvananthapuram

To advertise here,contact us