വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി

ഓൺലൈൻ വഴിയാണ് മിഠായി കുട്ടികളിലേക്ക് എത്തുന്നതെന്ന് പൊലീസ്

സുൽത്താൻബത്തേരി: ബത്തേരിയിൽ കോളേജ് വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് മിഠായി പിടികൂടി. വിദ്യാർത്ഥികൾ കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പോലീസ് കണ്ടെടുത്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി ഓൺലൈൻ ആപ്പ് വഴി ഓർഡർ ചെയ്ത മിഠായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസമായി വിദ്യാർഥികൾ കഞ്ചാവ് മിഠായി വില്പന നടത്തിയിരുന്നുവെന്ന് പോലീസിനു വിദ്യാർഥികൾ മൊഴി നൽകി. വിദ്യാർഥികൾക്കെതിരെ എൻ‌ഡി‌പി‌എസ് ആക്ട് അനുസരിച്ച് പോലീസ് കേസെടുത്തു.

Content Highlights: Cannabis in the form of sweets seized from students in Wayanad

To advertise here,contact us