ലഹരി വിരുദ്ധ യാത്രയില്‍ പങ്കെടുത്തില്ല; 107 ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്‌യു

ജാഥയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനാണ് കെഎസ്‌യുവിൻ്റെ നീക്കം

തിരുവനന്തപുരം: കെഎസ്‌യുവില്‍ കൂട്ട നടപടി. 107 ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ നിയോജകമണ്ഡലം ഭാരവാഹികള്‍ക്ക് എതിരെയാണ് നടപടി. സംസ്ഥാന കമ്മിറ്റിയുടെ ലഹരി വിരുദ്ധ യാത്രയായ 'ക്യാമ്പസ് ജാഗരണ്‍ യാത്ര'യില്‍ പങ്കെടുക്കാത്തതിനാണ് നടപടി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലയിലെ ഭാരവാഹികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജാഥയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനാണ് കെഎസ്‌യുവിന്റെ നീക്കം.

Content Highlights: KSU Suspended 107 leaders who did not attend anti drug campaign

To advertise here,contact us