'ലഹരിയും വേണ്ട ലഹളയും വേണ്ട'; റിപ്പോര്‍ട്ടര്‍ ക്യാംപെയ്ന്‍ കൊച്ചിയില്‍

മന്ത്രി മുഹമ്മദ് റിയാസ്, പി രാജീവ് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ക്യാംപെയിനിന്റെ ഭാഗമാകും

തിരുവനന്തപുരം: 'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്ന്‍ ഇന്ന് കൊച്ചിയില്‍. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകള്‍ പിന്നിട്ടാണ് റിപ്പോര്‍ട്ടര്‍ സംഘം കൊച്ചിയിലെത്തുന്നത്. ഇന്ന് രാവിലെ 6.30 ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകും. ശേഷം ആലുവയില്‍ 10.30 ഓടെ എത്തിച്ചേരും.

മന്ത്രി മുഹമ്മദ് റിയാസ്, പി രാജീവ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ക്യാംപെയിനിന്റെ ഭാഗമാകും. കേരളത്തിലുടനീളം ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ മഹാജ്വാല പകര്‍ന്നുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ടി വി War Against Drugs ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാംപെയ്‌നാണ് റിപ്പോര്‍ട്ടര്‍ ടി വി തുടക്കമിട്ടിരിക്കുന്നത്.

'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി മാര്‍ച്ച് എട്ടിന് മഞ്ചേരിയില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് ബീച്ചില്‍ സമാപിച്ച റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിച്ച മഹാറാലിക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തലസ്ഥാനത്ത് റാലി എത്തിയത്.

Content Highlights: Reporter TV Campaign against drug today at Kochi

To advertise here,contact us