മുങ്ങികുളിക്കവേ തളർച്ച; നെയ്യാർ അണക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു

നെയ്യാർ അണക്കെട്ടിലെ മായം കടവിൽ ഇന്നുച്ചയോടെയായിരുന്നു സംഭവം

തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി അമൽ ദേവാണ് (48) മരിച്ചത്. നെയ്യാർ അണക്കെട്ടിലെ മായം കടവിൽ ഇന്നുച്ചയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പമാണ് അമൽദേവ് കടവിലെത്തിയത്. മുങ്ങികുളിക്കവേ ശരീരത്തിന് തളർച്ച വന്ന് വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.

Content Highlights-A young man drowned in the Neyyar dam after fainting while swimming.

To advertise here,contact us