ആലുവയിൽ ലഹരി മാഫിയക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്തിയയാൾക്കെതിരെ ആക്രമണം

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൊച്ചി: ആലുവയിൽ ലഹരി മാഫിയക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചാരണം നടത്തിയയാൾക്ക് നേരെ ആക്രമണം. കീഴ്മാട് കുട്ടമശ്ശേരി സ്വദേശി സുഭാഷിന് നേരെയാണ് അക്രമണം ഉണ്ടായത്. ഇയാളെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലെത്തിയ നാലംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് സുഭാഷ് അറിയിച്ചു. കഴിഞ്ഞ ദിവസം ഗ്രൂപ്പിൽ പോസ്റ്റിട്ടപ്പോൾ ഭീഷണിയുണ്ടായിരുന്നതായും സുഭാഷ് വെളിപ്പെടുത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Content Highlights- Attack on man who created WhatsApp group to campaign against drug mafia in Aluva

To advertise here,contact us