ആവിഷ്‌കാരസ്വാതന്ത്ര്യം; സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്: സജി ചെറിയാന്‍

'ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ട്'

തിരുവനന്തപുരം: സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമയുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ആണ് ഇടപെടേണ്ടത്. സെന്‍സര്‍ ബോര്‍ഡിന്റെയും വാര്‍ത്താ വിനിമയ ബോര്‍ഡിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ട്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സിനിമാ രംഗത്തെ പ്രധാനപ്പെട്ടവരുടെ യോഗം ചേര്‍ന്നിരുന്നു. ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. അത് തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ട്', എന്നും സജി ചെറിയാന്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം, അക്രമവാസന പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങിയ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ തടയുന്ന കാര്യത്തിലും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്ന സമയത്തും ആവശ്യമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായെന്നും മന്ത്രി പറഞ്ഞു.

Content Highlights: Government has limitations in preventing intoxicating content in films Saji Cherian

To advertise here,contact us