കടപ്ലാമറ്റത്ത് പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം

ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കോട്ടയം: പാലാ കടപ്ലാമറ്റത്ത് പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്, ശരത്, ശ്യാം കുമാർ എന്നിവർക്കാണ് പരുക്കേറ്റത്.

ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്.

Content Highlights: Drug gang attacks police officers

To advertise here,contact us