കാഡ്‌കോയിലെ ക്രമക്കേട്: മന്ത്രിക്ക് റിപ്പോർട്ട് നൽകിയ എംഡിയെ മാറ്റി; റിപ്പോർട്ട് പൂഴ്ത്തി മന്ത്രിയുടെ ഓഫീസ്

ഒരു എജന്‍സിയെക്കൊണ്ട് വിശദമായി അന്വേഷിക്കേണ്ട ഗൗരവമുള്ള പരാതി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് വ്യവസായ മന്ത്രിയുടെ ഓഫീസ് പൂഴ്ത്തി എംഡിയെ തന്നെ മാറ്റിയത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരളാ ആര്‍ടിസാന്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ (കാഡ്‌കോ) കോഴിക്കോട് ഓഫീസില്‍ ക്രമക്കേട് നടക്കുന്നു എന്ന എംഡിയുടെ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി. രണ്ട് തവണ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയ എംഡിയെ മാറ്റുകയും ചെയ്തു.

കാഡ്‌കോയുടെ മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ തയ്യാറാക്കുന്നത് ഫിഡ്‌കോ എന്ന സ്വകാര്യ സ്ഥാപനമാണെന്നും കാഡ്‌കോയുടെ ജോലികളെല്ലാം കുത്തക സ്ഥാപനത്തിന് മാത്രമാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഒരു എജന്‍സിയെക്കൊണ്ട് വിശദമായി അന്വേഷിക്കേണ്ട ഗൗരവമുള്ള പരാതി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് വ്യവസായ മന്ത്രിയുടെ ഓഫീസ് പൂഴ്ത്തി എംഡിയെ തന്നെ മാറ്റിയത്. മുന്‍ എംഡിയുടെ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: KADCO irregularities MD who reported to minister replaced

To advertise here,contact us